7
ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്ററിൽ കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് പൊലീസ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് അവർ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം, കുട്ടികളെ ഉപദ്രവിച്ച സംഭവങ്ങളിൽ സുജാതയ്ക്കും പങ്കുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

