6
പാലക്കാട്: തച്ചമ്പാറയില്‍ 12 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന് പ്രദോഷാണ് മരിച്ചത്.
വീട്ടിലെ തട്ടിന്മുകളില് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുടുംബാംഗങ്ങള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മരണകാരണം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

