Home Keralaസ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ അഭിനന്ദിച്ച് പിണറായി വിജയന്‍

സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ അഭിനന്ദിച്ച് പിണറായി വിജയന്‍

by news_desk1
0 comments

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ പരമ്പരാഗത മൂല്യങ്ങളും സഭയുടെ അന്തസ്സും കാത്തുസൂക്ഷിച്ച് എല്ലാ അംഗങ്ങള്‍ക്കും തുല്യമായ പരിഗണന നല്‍കി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സ്പീക്കര്‍ പദവി പാര്‍ട്ടി രാഷ്ട്രീയത്തിന് അതീതമായി സഭയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആ ചുമതല വിജയകരമായി നിര്‍വഹിക്കാന്‍ തിരുവഞ്ചൂരിന് സാധിക്കുമെന്ന പ്രതീക്ഷയും പിണറായി വിജയന്‍ പങ്കുവെച്ചു.

നിയമസഭയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനും പുതിയ സ്പീക്കറുടെ നേതൃത്വത്തില്‍ സഭ മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

You may also like