കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് പ്രോക്യൂർമെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലും അവസരമുള്ള നിയമനത്തിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3 ആണ്.
ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത
ഡിഗ്രി, ഡി ഫാം, ബി ഫാം എന്നീ യോഗ്യതകളിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം
ഫാർമസി ചെയിൻ, ഫാർമസി പ്രോക്യൂർമെന്റ് മേഖല, അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിലെ ഫാർമസി വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
പ്രായപരിധി
2026 മേയ് 1 അടിസ്ഥാനമാക്കി അപേക്ഷകരുടെ പരമാവധി പ്രായം 37 വയസായിരിക്കണം.
ശമ്പളം
പ്രതിമാസ അടിസ്ഥാന ശമ്പളം 10,000 രൂപ മുതൽ 20,000 രൂപ വരെയാണ്.
ജോലിയുടെ പ്രധാന ചുമതലകൾ
- മരുന്നുകളുടെ വിവരങ്ങളും ചേരുവകളും പരിശോധിച്ച് ഉറപ്പാക്കൽ
- വിതരണക്കാരുടെ രജിസ്ട്രേഷൻ രേഖകൾ പരിശോധിക്കൽ
- ടെൻഡർ നിരക്കുകൾ താരതമ്യം ചെയ്ത് കുറഞ്ഞ വില കണ്ടെത്തൽ
- വെണ്ടർ രജിസ്ട്രേഷൻ നടപടികളിൽ സഹായം നൽകൽ
- നിശ്ചിത കാലയളവിലേക്കുള്ള റേറ്റ് കോൺട്രാക്ട് കരാറുകൾ തയ്യാറാക്കൽ
- ഡാറ്റ കൈകാര്യം ചെയ്യലും രേഖാസംരക്ഷണവും
ഈ തസ്തികയ്ക്ക് മികച്ച കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫീസ് പ്രവർത്തന പരിചയവും അധിക യോഗ്യതയായി പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.lifecarehll.com/file/download/reference/66a1942cfad91ff0ee99daf86e674d55hYSEgXs

