8
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്നിൽ ഹാജരായി ശരൺ എസ് കർത്തയും ജയ എസ് കർത്തയും. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മകനാണ് ശരൺ എസ് കർത്ത. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ എസ് കർത്ത.

