വാഷിങ്ടൺ: ജി7 ഉച്ചകോടിക്കിടെ നടത്തിയ “ഞാനാണ് ബോസ്” എന്ന പരാമർശത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആ പരാമർശം തമാശയ്ക്ക് പറഞ്ഞതാണെന്നും ബോസ് ആകാൻ ശ്രമിച്ചതല്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ലോക നേതാക്കൾ പങ്കെടുത്ത ജി7 ഉച്ചകോടിയിലേക്ക് നടന്നുവരുന്നതിനിടെയാണ് ട്രംപ് “ഞാനാണ് ബോസ്” എന്ന പരാമർശം നടത്തിയത്. ഈ പ്രതികരണം ആഗോളതലത്തിൽ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്.
“ഞാൻ വെറുതെ ഒരു രസത്തിന് പറഞ്ഞതായിരുന്നു, തമാശ. അല്ലാതെ ഞാൻ ബോസ് ആകാൻ ശ്രമിക്കുകയായിരുന്നില്ല,” മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

