Home Top Stories‘അർജന്റീനയുടെ വരവ് സർക്കാർ പദ്ധതിയായിരുന്നു’; ജിഎസ്ടി വകുപ്പിന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ

‘അർജന്റീനയുടെ വരവ് സർക്കാർ പദ്ധതിയായിരുന്നു’; ജിഎസ്ടി വകുപ്പിന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ

by news_desk1
0 comments

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം സർക്കാർ തീരുമാനങ്ങളായിരുന്നുവെന്ന് ജിഎസ്ടി വകുപ്പിന് മൊഴി നൽകിയതായി ആന്റോ അഗസ്റ്റിൻ. പദ്ധതിയുടെ സ്പോൺസറാകാൻ സർക്കാർ തന്നെ സമീപിച്ചെന്നും അർജന്റീന ടീം കേരളത്തിലെത്തുമെന്ന് അറിയിച്ചതും സർക്കാരാണെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നതായി വിവരം.

ഓഗസ്റ്റ് 3നാണ് ആന്റോ മൊഴി നൽകിയതെന്നാണ് വിവരം. സർക്കാരിന്റെ സൽപ്പേരിനായി പണം ചെലവഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. അന്നത്തെ കായിക മന്ത്രി സ്പെയിനിലെത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ തീരുമാനിച്ചിരുന്നുവെന്നും ആന്റോ മൊഴിയിൽ പറയുന്നു.

കേരളത്തിലേക്ക് അർജന്റീന ടീം എത്താൻ സമ്മതിച്ചുവെന്ന വിവരം അറിയിച്ചതും സർക്കാരാണെന്നാണ് ആന്റോയുടെ വാദം. സ്പോൺസറാകുന്നതിനായി സർക്കാർ തന്നെയാണ് തന്നെ സമീപിച്ചതെന്നും ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം സർക്കാർ തലത്തിലാണ് എടുത്തതെന്നും അദ്ദേഹം മൊഴി നൽകിയതായി പറയുന്നു.

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകൾ സംബന്ധിച്ച് നിലവിൽ വിവിധ അന്വേഷണങ്ങളും വിവാദങ്ങളും തുടരുകയാണ്. സർക്കാർ രേഖകളിലും അന്വേഷണ റിപ്പോർട്ടുകളിലും പദ്ധതിയുടെ നടപടിക്രമങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്

You may also like