Home Kerala240 ചാക്ക് അരിയുമായി ലോറി പിടിയിൽ; റേഷൻ അരിയാണോയെന്ന് പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചു

240 ചാക്ക് അരിയുമായി ലോറി പിടിയിൽ; റേഷൻ അരിയാണോയെന്ന് പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചു

by news_desk1
0 comments

തിരുവനന്തപുരം: 240 ചാക്ക് അരിയുമായി പോയ ലോറി കഴക്കൂട്ടത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയിൽ നിന്ന് ആലപ്പുഴയിലെ മില്ലിലേക്ക് റേഷൻ അരി കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്.

ലോറിയിലുണ്ടായിരുന്നത് റേഷൻ അരിയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് സാമ്പിൾ ശേഖരിച്ചു. പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ.

പാറശാലയിൽ നിന്ന് ആലപ്പുഴയിലെ മില്ലിലേക്ക് റേഷൻ അരി കടത്തുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാതയിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് 240 ചാക്ക് അരിയുമായി ലോറി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

You may also like