Home Entertainmentഓം’യിൽ വിസ്മയിപ്പിക്കാൻ മമ്മൂട്ടി; ധനുഷ് ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഓം’യിൽ വിസ്മയിപ്പിക്കാൻ മമ്മൂട്ടി; ധനുഷ് ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

by news_desk1
0 comments

ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും എത്തുന്നുവെന്ന വാർത്ത നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.

കണ്ണുകൾ മാത്രം വ്യക്തമാകുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഇതോടെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ആകാംക്ഷയും ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഓം’നുണ്ട്.

എട്ട് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. 2018ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ ആയിരുന്നു മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം. ആ ചിത്രത്തിലെ പ്രകടനത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും വലിയ പ്രശംസ ലഭിച്ചിരുന്നു.

തമിഴ് സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയിട്ടുള്ള മമ്മൂട്ടി വീണ്ടും തമിഴിലേക്ക് മടങ്ങിയെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ആവേശവും ഉയർന്നിരിക്കുകയാണ്.

കരിയറിലുടനീളം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മമ്മൂട്ടിയുടെ പുതിയ കഥാപാത്രം എന്തായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാസ്നേഹികൾ.

You may also like