Home Education/Careerതൃശൂരിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ബിരുദധാരികൾക്ക് അഭിമുഖത്തിലൂടെ ജോലി

തൃശൂരിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ബിരുദധാരികൾക്ക് അഭിമുഖത്തിലൂടെ ജോലി

by news_desk1
0 comments

തൃശൂർ: കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് (ICAR) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് (NBPGR) തൃശൂർ റീജിയണൽ സ്റ്റേഷനിൽ സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയില്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖം ജൂലൈ 30-ന് നടക്കും.

തസ്തിക: സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ

ഒഴിവുകളുടെ എണ്ണം: 01

പ്രതിമാസ ശമ്പളം: 18,000 രൂപ + 18% HRA

പ്രായപരിധി: പരമാവധി 50 വയസ്

ജോലി കാലാവധി: 2027 ഫെബ്രുവരി 28 വരെ (പ്രോജക്ട് കാലാവധി വരെ മാത്രം)

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
  • ജേംപ്ലാസം (Germplasm) ശേഖരണങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് പരീക്ഷണങ്ങൾ, ക്രോസിംഗ് പ്രവർത്തനങ്ങൾ, ഡാറ്റ രേഖപ്പെടുത്തൽ എന്നിവയിൽ രണ്ട് വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • എം.എസ്. വേഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ അടിസ്ഥാന പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

അഭിമുഖ വിവരങ്ങൾ

തീയതി: 2026 ജൂലൈ 30

സ്ഥലം: ICAR-NBPGR റീജിയണൽ സ്റ്റേഷൻ, വെള്ളാനിക്കര, KAU പി.ഒ, തൃശൂർ – 680656

താത്പര്യമുള്ള ഉദ്യോഗാർഥികൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത PDF കോപ്പികളും ഔദ്യോഗിക ഇമെയിൽ വഴി മുൻകൂട്ടി അയക്കണം. അഭിമുഖത്തിനും ജോലിയിൽ പ്രവേശിക്കുന്ന സമയത്തും അസൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി ICAR-NBPGR-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

You may also like