Home Keralaറേഷൻ കാർഡുടമകൾക്ക് പ്രധാന അറിയിപ്പ്; മുൻഗണനാ (പിങ്ക്) റേഷൻ കാർഡിന് നാളെ മുതൽ അപേക്ഷിക്കാം

റേഷൻ കാർഡുടമകൾക്ക് പ്രധാന അറിയിപ്പ്; മുൻഗണനാ (പിങ്ക്) റേഷൻ കാർഡിന് നാളെ മുതൽ അപേക്ഷിക്കാം

by news_desk1
0 comments

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനായി ജൂൺ 27 മുതൽ ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള മുൻഗണനേതര വിഭാഗക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

You may also like