Home Keralaപെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിൽ ഒളിവിൽ; 59കാരൻ പെരുമ്പാവൂരിൽ പിടിയിൽ, ബംഗാൾ പൊലീസിന് കൈമാറി

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിൽ ഒളിവിൽ; 59കാരൻ പെരുമ്പാവൂരിൽ പിടിയിൽ, ബംഗാൾ പൊലീസിന് കൈമാറി

by news_desk1
0 comments

കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ (59) ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്.

പശ്ചിമബംഗാളിലെ കൃഷ്ണഗുഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് കേരളത്തിലെത്തിയത്. പെരുമ്പാവൂരിലെ മുടിക്കലിൽ വാടകവീട്ടിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ പെരുമ്പാവൂരിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഫക്കീർ മണ്ഡലിനെ പശ്ചിമബംഗാൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് ശേഷം പ്രതിയെ പശ്ചിമബംഗാൾ പൊലീസിന് കൈമാറി.

പലവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ശേഷം പെരുമ്പാവൂരിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പ്രതികളെ ഇതിനോടകം പൊലീസ് പിടികൂടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

You may also like