Home Nationalവെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായി; കൊലപാതക സംശയവുമായി ഭാര്യ

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായി; കൊലപാതക സംശയവുമായി ഭാര്യ

by news_desk1
0 comments

ദില്ലി: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ ഗുരുതര ആരോപണവുമായി ഭാര്യ രഞ്ജന ചൗഹാൻ. ഭർത്താവിനെ കപ്പലിൽ വെച്ച് കൊലപ്പെടുത്തിയതാണെന്നാണ് തങ്ങൾ സംശയിക്കുന്നതെന്ന് അവർ ആരോപിച്ചു.

ഭർത്താവ് ഉപയോഗിച്ചിരുന്ന വ്യക്തിഗത സാധനങ്ങൾ ഇതുവരെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും, അദ്ദേഹം ജോലി ചെയ്ത സ്ഥാപനത്തിലെ അധികൃതർ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടു.

സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.

കഴിഞ്ഞ ദിവസം മൃതദേഹം ഇന്ത്യയിലെത്തിച്ച ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിലാണ് മൃതദേഹത്തിൽ നിന്ന് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയതായി കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ദയോറിയ സ്വദേശിയാണ് മരിച്ച രാകേഷ് ചൗഹാൻ.

You may also like