മുംബൈ: പ്രതിശ്രുത വരനെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിയ ഗോയൽ വീണ്ടും വിവാദത്തിൽ. വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകരുടെ ക്യാമറകൾക്ക് നേരെ സിയ അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വാർത്താ ഏജൻസികൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ, പൂണെയിലെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘത്തിനൊപ്പം പുറത്തേക്ക് മടങ്ങുന്നതിനിടെയാണ് സിയ മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നത്.
തെളിവെടുപ്പിനായി എത്തിയപ്പോൾ ഷാൾ ഉപയോഗിച്ച് മുഖം മറച്ച നിലയിലായിരുന്നു സിയ. വീട്ടിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊലീസ് സംഘത്തോടൊപ്പം പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിൽ സിയ ഗോയലിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

