Home Internationalപ്രവാസികൾക്ക് ആശ്വാസം; പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

പ്രവാസികൾക്ക് ആശ്വാസം; പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച എല്ലാ സർവീസുകളും പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്

by news_desk1
0 comments

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും എയർ ഇന്ത്യ എക്സ്‌പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കും സർവീസുകൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു.

നിലവിൽ യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്തുന്നുണ്ട്.

യുഎഇയിലെ സ്കൂളുകൾ ഇന്ന് അടയ്ക്കുന്നതോടെ അവധിക്കാല യാത്രകൾ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് സർവീസുകൾ പുനരാരംഭിച്ചത് വലിയ ആശ്വാസമായി.

കോഴിക്കോട്–സലാല സർവീസ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസ് നടത്തുക. കോഴിക്കോട്–കുവൈത്ത് സർവീസുകളും വീണ്ടും ആരംഭിച്ചു. ഇതോടൊപ്പം മസ്കറ്റ്–മംഗളൂരു, ബെംഗളൂരു–കുവൈത്ത് സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്.

You may also like