Home Keralaഅഭിമന്യു വധക്കേസ്: 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ

അഭിമന്യു വധക്കേസ്: 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ

by news_desk1
0 comments

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾ തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു.

കേസിൽ ആകെ 26 പ്രതികൾക്കെതിരെയാണ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൊലീസ് ഉന്നയിച്ച കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.

2018 ജൂലൈ 2-നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്.

കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. തുടർന്ന് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്.

വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഒമ്പത് മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

You may also like