Home Keralaപ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധത്തിൽ; മറ്റന്നാൾ സംസ്ഥാനവ്യാപക സ്വകാര്യ ബസ് പണിമുടക്ക്

പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധത്തിൽ; മറ്റന്നാൾ സംസ്ഥാനവ്യാപക സ്വകാര്യ ബസ് പണിമുടക്ക്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാരോപിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസൽ ചെലവ് പോലും തിരിച്ചുപിടിക്കാനാകാത്ത അവസ്ഥയാണെന്ന് സ്വകാര്യ ബസ് ഉടമകൾ ആരോപിക്കുന്നു.

ഇതിനിടെ കാസർകോട് ജില്ലയിൽ ഇന്ന് നടന്ന സൂചനാ പണിമുടക്ക് പൂർണമായിരുന്നു. ജില്ലയിലെ 450-ലധികം സ്വകാര്യ ബസുകളാണ് സർവീസ് നിർത്തിവെച്ചത്.

കെഎസ്ആർടിസി സർവീസ് നടത്താത്ത റൂട്ടുകളിൽ യാത്രക്കാർ വലിയ ദുരിതം അനുഭവിച്ചു. വിവിധ തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കാളികളായി.

ഒഴിഞ്ഞ ബസുമായി അണങ്കൂരിൽ നിന്ന് കളക്ടറേറ്റിലേക്ക് ബസുടമകൾ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

You may also like