Home Keralaമലപ്പുറത്ത് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാന്‍ ദാരുണാന്ത്യം

മലപ്പുറത്ത് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാന്‍ ദാരുണാന്ത്യം

by news_desk1
0 comments

മലപ്പുറം: മലപ്പുറത്ത് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്.

വിരിപ്പാടം ഇടശ്ശരികോളിലാണ് അപകടം നടന്നത്. ലൈൻ അഴിച്ചുമാറ്റുന്നതിനിടെ ഒരുവശത്തേക്ക് ചെരിഞ്ഞ വൈദ്യുതിത്തൂൺ സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.

അപകടത്തിൽപ്പെട്ട സുരേഷ് ബാബുവിനെ ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

You may also like