Home Top Storiesആസൂത്രണ ബോർഡ് വിവാദ നിയമനം: പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്; പി.എസ്.സിക്ക് തിരിച്ചടി

ആസൂത്രണ ബോർഡ് വിവാദ നിയമനം: പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്; പി.എസ്.സിക്ക് തിരിച്ചടി

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സിക്ക് തിരിച്ചടിയായി ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം എല്ലാ രേഖകളും കൈമാറണമെന്നാണ് നിർദേശം.

ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിശദാംശങ്ങളും ഉദ്യോഗാർഥികൾക്ക് നൽകണം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവിടാൻ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും മാർക്ക് പട്ടികയും പരീക്ഷാ പേപ്പറിന്റെ പകർപ്പും നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പി.എസ്.സിയുടെ എതിർപ്പ് മറികടന്നാണ് വിവരാവകാശ കമ്മീഷൻ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ പരീക്ഷയിൽ കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യവും പുറത്തുവരാൻ സാധ്യതയുണ്ട്.

ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവിടുന്നത്. ഈ പരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ലെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

You may also like