Home Keralaപാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം; കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ, രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് പിഡബ്ല്യുഡി

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം; കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ, രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് പിഡബ്ല്യുഡി

by news_desk1
0 comments

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം ലഭിക്കുന്നതായി പരാതി. കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ലഭിക്കുന്ന വെള്ളമാണ് മലിനമായത്.

പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്.

സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്.

പ്രതിഷേധത്തെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി. ഹോസ്റ്റലുകളിലെ കുഴൽക്കിണറിന് ചുറ്റും കോൺക്രീറ്റ് ചെയ്യുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്യുമെന്ന് പിഡബ്ല്യുഡി അറിയിച്ചു.

You may also like