കൊച്ചി: ഹൈക്കോടതി പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വീണ്ടും വിവാദം. തിരുവനന്തപുരം ലോ കോളജിൽ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ ഹൈക്കോടതി പ്ലീഡറായി നിയമിച്ചതായി ആരോപിച്ച് കെഎസ്‌യു പരാതി നൽകി.
സർക്കാർ വ്യാഴാഴ്ച ഹൈക്കോടതി പ്ലീഡറായി നിയമിച്ച ജയോണ തോമസ് 2015 മുതൽ 2019 വരെ തിരുവനന്തപുരം ലോ കോളജിൽ എസ്‌എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇക്കാര്യത്തിൽ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർ ഒപ്പുവെച്ച പരാതിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.
യുഡിഎഫുമായി ബന്ധമില്ലാത്തവരെ ഹൈക്കോടതി പ്ലീഡർമാരായി നിയമിച്ച നടപടി പിൻവലിക്കണമെന്ന് നേരത്തെ ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കെഎസ്‌യുവും സമാന ആരോപണവുമായി രംഗത്തെത്തിയത്.

