Home Keralaഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ പുന്നമടയിൽ

ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ പുന്നമടയിൽ

by news_desk1
0 comments

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ.

സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവസമയത്ത് ഹൗസ്ബോട്ടിലുണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.

You may also like