12
ദില്ലി: രാജ്യത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ ശിക്ഷ കർശനമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ചുമത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
ഇത്തരം കേസുകളുടെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടുകൾ തടയുകയും കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നിയമനടപടികൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
