Home Businessവാണിജ്യ എൽപിജിക്ക് 209 രൂപയുടെ വിലക്കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ എൽപിജിക്ക് 209 രൂപയുടെ വിലക്കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

by news_desk1
0 comments

ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 209 രൂപ കുറച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ദില്ലിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,728 രൂപയായി.

ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. കഴിഞ്ഞ മാസവും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു.

അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) വില ലിറ്ററിന് 5 രൂപ വർധിപ്പിച്ചു. ഇതോടെ എടിഎഫിന്റെ വില ലിറ്ററിന് 115 രൂപയായി ഉയർന്നു. ഇന്ധനവില വർധന ആഭ്യന്തര വിമാന നിരക്കുകളെ ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

You may also like