6
കോട്ടയം: പാലാ നഗരസഭയിൽ എൽഡിഎഫ്–യുഡിഎഫ് വിമതസഖ്യത്തിന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി ബിജു മാത്യൂസിനെ തീരുമാനിച്ചു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിജു മാത്യൂസിനെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട ടോണി തൈപ്പറമ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തുടരും. നാളെ പാലാ നഗരസഭയിൽ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ സാഹചര്യത്തിൽ 16 പേരുടെ പിന്തുണ ബിജു മാത്യൂസിനുണ്ടെന്നാണ് വിലയിരുത്തൽ. യുഡിഎഫ് പക്ഷത്ത് 10 അംഗങ്ങളാണുള്ളത്.
