7
ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടത്തിയതായി ആരോപിക്കപ്പെടുന്ന സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്കുശേഷം പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.

