Home Top Stories‘ബസിന് കാശില്ലെന്ന് പറയുന്നവർ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ പഠിപ്പിക്കുന്നു’; വിവാദ പരാമർശവുമായി മന്ത്രി സി.പി. ജോൺ

‘ബസിന് കാശില്ലെന്ന് പറയുന്നവർ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിൽ പഠിപ്പിക്കുന്നു’; വിവാദ പരാമർശവുമായി മന്ത്രി സി.പി. ജോൺ

by news_desk1
0 comments

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായി. ബസിന് കൂലി നൽകാൻ പണമില്ലെന്ന് പറയുന്ന ചിലർ കുട്ടികളെ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കുകയാണെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ സ്‌കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും ഫീസ് നൽകേണ്ട സ്വകാര്യ സ്‌കൂളുകളെയാണ് പലരും തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സ്‌കൂളുകളിൽ മതിയായ സീറ്റുകൾ ലഭ്യമായിരിക്കെ, ഫീസ് ഇല്ലാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗിക്കാതെ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കുന്നതിനെ മന്ത്രി ചോദ്യം ചെയ്തു.

‘ഇതേ ആളുകൾ മാതാപിതാക്കളെയോ ഭർത്താവിനെയോ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കുള്ള ചെലവ് വഹിക്കാൻ കഴിയാത്തതിനാലാണ് അത്. അതുപോലെ തന്നെ കുറഞ്ഞ ചെലവുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്,’ എന്നും മന്ത്രി പറഞ്ഞു.

‘പ്രിയദർശിനി സർവീസ് ആരംഭിച്ചപ്പോൾ ആളുകൾ സ്വകാര്യ ബസുകൾ ഒഴിവാക്കി അതിലേക്ക് തിരിഞ്ഞത് സ്വകാര്യ ബസുകളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. കുടുംബങ്ങളുടെ സാമ്പത്തിക സാഹചര്യമാണ് അതിന് കാരണം,’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ജനങ്ങളുടെ ഉപഭോഗ രീതിയും പൊതുസേവനങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയും തന്നെ അതിശയിപ്പിക്കുന്നുവെന്നും സി.പി. ജോൺ കൂട്ടിച്ചേർത്തു.

You may also like