10
കൊച്ചി: വീട്ടുകാരെ കത്തി മുനയിൽ നിർത്തി കൊച്ചിയിൽ അഞ്ചംഗ സംഘം കവർച്ച നടത്തിയതായി പരാതി. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്.
കവർച്ചയിൽ 1.80 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 3.50 ലക്ഷം രൂപയും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കവർച്ചയ്ക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കിയെന്നും പരാതി ഉയർന്നിട്ടുണ്ട്.
അക്രമികളുമായി വീട്ടിലെ താമസക്കാർക്ക് മുൻപരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നും പൊലീസ് കരുതുന്നു.
