4
കോട്ടയം: ഔദ്യോഗിക പദവിയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. വർഷങ്ങളായി നീണ്ടുനിന്ന കേസിലാണ് കോടതിയുടെ നിർണായക നടപടി.
2013-ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് വിചാരണ നടപടികൾ വേഗത്തിലാക്കിയത്.
തനിക്കെതിരായ കേസ് ഒഴിവാക്കണമെന്നും സ്വത്തുക്കൾ കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടി ടോമിൻ തച്ചങ്കരി നൽകിയ വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.
