Home Localചാവക്കാട് 32 കുപ്പി മദ്യം കൈവശം; വിൽപ്പനയ്ക്കായി കൊണ്ടുനടന്നയാൾ അറസ്റ്റിൽ

ചാവക്കാട് 32 കുപ്പി മദ്യം കൈവശം; വിൽപ്പനയ്ക്കായി കൊണ്ടുനടന്നയാൾ അറസ്റ്റിൽ

by news_desk1
0 comments

തൃശൂർ: ചാവക്കാട് എടമുട്ടത്ത് വിൽപ്പനയ്ക്കായി 32 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൊണ്ടുനടന്ന കേസിൽ ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിക്കുളം മുണ്ടൻ വീട്ടിൽ വേലായുധന്റെ മകൻ ഹരിദാസൻ (62) ആണ് അറസ്റ്റിലായത്.

തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ടി.ജെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിദാസനെ പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും പ്രതിയെയും വാടാനപ്പള്ളി എക്‌സൈസ് റേഞ്ചിന് കൈമാറി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You may also like