Home Localതുമ്പിക്കൈയിലെ മുറിവ് പരിശോധിക്കാനെത്തി; കോന്നിയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കാനെത്തി; കോന്നിയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

by news_desk
0 comments

പത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ‘മീന’ എന്ന ആനയുടെ പാപ്പാനായ മോഹനൻ പിള്ളയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ ആക്രമണത്തിലാണ് ഇദ്ദേഹം മരിച്ചത്.

പ്രിയദർശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കാനായി അരികിലെത്തിയപ്പോഴാണ് ആന മോഹനൻ പിള്ളയെ തേറ്റ കൊണ്ട് കുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോന്നി ആനത്താവളത്തിലെ എല്ലാ ആനകളെയും ഒരുപോലെ സ്നേഹത്തോടെ പരിപാലിച്ചിരുന്ന മുതിർന്ന പാപ്പാനായിരുന്നു മോഹനൻ പിള്ളയെന്ന് കോന്നി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സൗമ്യേന്ദ്രകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ മോഹനൻ പിള്ളയുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You may also like