7
തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അനിതയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
