Home Top Storiesഅബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; ഉപാധികളോടെ ജാമ്യം, ഇന്ന് ജയിൽമോചനം ഉണ്ടായേക്കും

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; ഉപാധികളോടെ ജാമ്യം, ഇന്ന് ജയിൽമോചനം ഉണ്ടായേക്കും

by news_desk1
0 comments

കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന അബ്കാരി കേസിൽ ജയിലിൽ കഴിയുകയായിരുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് അനുകൂല ഉത്തരവ് നൽകിയത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോയ്ക്ക് കോടതി ഉത്തരവ് ലഭിക്കുന്നതോടെ ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഇന്ന് തന്നെ മോചനം ഉണ്ടായേക്കുമെന്നാണ് വിവരം.

അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മുട്ടിൽ മരംമുറി കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിനാണ് ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.

അതേസമയം, കേസ് വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

You may also like