Home Keralaശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി; ആഭ്യന്തര മന്ത്രിക്ക് കത്ത്

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി; ആഭ്യന്തര മന്ത്രിക്ക് കത്ത്

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക സംഘം നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ദേവസ്വം വിജിലൻസ് എസ്പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി കത്തിൽ വ്യക്തമാക്കി.

വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽപ്പെടാത്ത വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പരിശോധിക്കണമെന്നാണ് ആഭ്യന്തര മന്ത്രിയോടുള്ള ദേവസ്വം മന്ത്രിയുടെ ആവശ്യം. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട കരാർ ലഭിച്ചതിന് പിന്നിലെ സാഹചര്യങ്ങളും ഗൂഢാലോചനാ സാധ്യതകളും സമഗ്രമായി അന്വേഷിക്കണമെന്നാണ്

You may also like