Home Keralaജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയ ദമ്പതികൾ പിടിയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയ ദമ്പതികൾ പിടിയിൽ

by news_desk1
0 comments

തൃശൂർ: മതിലകം പുതിയകാവിൽ ‘എസ്.ആർ. ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്ന് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്ന് പ്രതികൾ പണം കൈപ്പറ്റിയത്. 2025 ജൂൺ മാസത്തിന് ശേഷം പലതവണകളായി പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ ഓൺലൈനായി കൈമാറി. കൂടാതെ 31 ലക്ഷം രൂപ നേരിട്ടും വാങ്ങിയെന്നാണ് പരാതി.

പരാതിക്കാരൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.

You may also like