Home Keralaഅറ്റ് ഹോം ചടങ്ങിൽ പിഎസ്‌സി ചെയർമാനെ ഒഴിവാക്കി ലോക്ഭവൻ; നിയമന തട്ടിപ്പ് പരാതികൾ കാരണം?

അറ്റ് ഹോം ചടങ്ങിൽ പിഎസ്‌സി ചെയർമാനെ ഒഴിവാക്കി ലോക്ഭവൻ; നിയമന തട്ടിപ്പ് പരാതികൾ കാരണം?

by news_desk1
0 comments

തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനത്തിലെ അറ്റ് ഹോം പരിപാടിയിൽ പിഎസ്‌സി ചെയർമാനെ ക്ഷണിച്ചില്ല. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്‌സി ചെയർമാനെ ലോക്ഭവൻ ഒഴിവാക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരത്തിൽ പിഎസ്‌സി ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത് ഇതാദ്യമാണ്.

ചെയർമാനെ ഒഴിവാക്കിയതോടെ പിഎസ്‌സിയിലെ 15 അംഗങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് ചെയർമാനെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. ചെയർമാനെ ഒഴിവാക്കിയ നടപടി ലോക്ഭവൻ കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു.

പിഎസ്‌സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

You may also like