Home Nationalവീണ്ടും വന്ദേമാതരം വിവാദം; ‘ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ തീരുമാനം എടുത്തത്’: ഖാർഗെ

വീണ്ടും വന്ദേമാതരം വിവാദം; ‘ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ തീരുമാനം എടുത്തത്’: ഖാർഗെ

by news_desk1
0 comments

ഗോവ: ഗോവയിലെ കോൺഗ്രസ് കൺവെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. എന്നാൽ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തിയതിനെ തുടർന്ന് വിവാദം ഉയർന്നു.

വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗോവ ബിജെപി നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗിന്റെ സമ്മർദം മൂലമാണ് വന്ദേമാതരം പാതി മാത്രം ആലപിച്ചതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വിമർശിച്ചു.

എന്നാൽ ഗോവയിൽ താൻ ആലപിച്ചത് മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ആലപിച്ച ഭാഗമാണെന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. അത് കുറ്റമാണെങ്കിൽ ഗാന്ധിക്കും നെഹ്റുവിനുമെതിരെ കേസ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ വിഷയത്തിൽ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നുവെന്നും ഖാർഗെ വ്യക്തമാക്കി. നാളെ മറ്റൊരു സർക്കാർ അധികാരത്തിലെത്തിയാൽ അവർ പറയുന്നതായിരിക്കും അന്നത്തെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like