കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട അബ്ദുൽ സലാം വധശ്രമക്കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതിയും ആദിവാസി ഗോത്രമഹാസഭാ നേതാവുമായ എം. ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽ കുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
കർശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഓരോ പ്രതിയും 46,000 രൂപ വീതം പിഴത്തുക കെട്ടിവെക്കണം. കൂടാതെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ആൾ ജാമ്യക്കാരെ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
കേസിൽ കൽപ്പറ്റ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ പിഴവുകളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ പാലിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
