Home Nationalസോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽ നിന്ന് മോദി, ആർഎസ്എസ് പരാമർശങ്ങൾ നീക്കാൻ നിർദേശിച്ചെന്ന് ഗെലോട്ട്

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽ നിന്ന് മോദി, ആർഎസ്എസ് പരാമർശങ്ങൾ നീക്കാൻ നിർദേശിച്ചെന്ന് ഗെലോട്ട്

by news_desk1
0 comments

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാൻ പ്രസാധകർ നിർദേശം നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും പരാമർശിക്കുന്ന ഭാഗങ്ങൾ വെട്ടിമാറ്റാനാണ് പ്രസാധകർ നിർദേശിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു.

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട ഭാഗം നീക്കം ചെയ്യാനും പ്രസാധകർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദി, സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളടങ്ങിയ ഭാഗങ്ങളിലും പ്രസാധകർ സംശയം ഉന്നയിച്ചിരുന്നുവെന്ന അഭ്യൂഹവും ഉയർന്നിരുന്നു.

സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് പ്രസാധകർ പുസ്തകത്തിലെ ചില ഭാഗങ്ങളിൽ തിരുത്തൽ നിർദേശിച്ചതെന്നാണ് അശോക് ഗെലോട്ടിന്റെ ആരോപണം. സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഓർമക്കുറിപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം.

You may also like