Home Keralaസിഎംആർഎൽ-മാസപ്പടി കേസ്: ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ കുരുക്ക് മുറുകുന്നു; 15ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു

സിഎംആർഎൽ-മാസപ്പടി കേസ്: ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ കുരുക്ക് മുറുകുന്നു; 15ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു

by news_desk1
0 comments

തിരുവനന്തപുരം: സിഎംആർഎൽ-മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെ നടന്ന അതിക്രമക്കേസിൽ പ്രതികൾക്ക് കുരുക്കായി വിരലടയാള തെളിവുകളും. ആക്രമിക്കപ്പെട്ട വാഹനത്തിലും ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധങ്ങളിലുമാണ് 15ഓളം പ്രതികളുടെ വിരലടയാളങ്ങൾ തിരിച്ചറിഞ്ഞത്.

ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, സിപിഎം പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തിയത്. പിണറായി വിജയന്റെ വീട്ടിലും സിഎംആർഎൽ ഓഫീസിലും ഉൾപ്പെടെ പത്തിലധികം ഇടങ്ങളിലായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ബെംഗളൂരുവിൽ ആറ് ഇടങ്ങളിലും റെയ്ഡ് നടന്നു.

എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തെ വാടകവീട്ടിൽ പിണറായി വിജയൻ ഉണ്ടായിരുന്ന സമയത്താണ് ഇഡി സംഘം എത്തിയത്. കണ്ണൂരിലെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.

ഈ പരിശോധനകൾക്കിടെ പാർട്ടി പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുകയും, പിന്നീട് ഇഡി ഉദ്യോഗസ്ഥരെ അതിക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട വാഹനത്തിലും ആയുധങ്ങളിലുമുണ്ടായിരുന്ന വിരലടയാളങ്ങൾ തിരിച്ചറിഞ്ഞത്.

You may also like