തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ എത്തിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്നും കാന്തപുരത്തിന്റെ പ്രതികരണവും അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കാന്തപുരത്തിന്റെ പ്രസ്താവനയും അതിന് സമാനമാണെന്നും എം.എ. ബേബി വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവന ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
മതശാസനയല്ല, ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യമെന്നും എം.എ. ബേബി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും പ്രതികരണങ്ങൾ നടത്തുന്നവർ ഉൾപ്പെടെ സ്വയംപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാന്തപുരവും സ്വന്തം നിലപാട് സ്വയം പരിശോധിക്കണമെന്നും എം.എ. ബേബി വിമർശിച്ചു.
അതേസമയം, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ വിവിധ നേതാക്കൾ രംഗത്തെത്തിയതോടെ സുന്നി സംഘടനകൾ ഒറ്റക്കെട്ടായി പ്രതിരോധത്തിലുണ്ട്. വിഷയത്തിൽ കാന്തപുരത്തിന്റെ പ്രസ്താവനയോട് തന്ത്രപരമായ അകലം പാലിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്.
ഇതിനിടെ, മുഖ്യമന്ത്രിയുടെ വിമർശനം ഗൗരവമായി കണ്ട കാന്തപുരം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19-ാം നൂറ്റാണ്ടിലെ നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി
