Home Keralaസംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി

സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി

by news_desk1
0 comments

ദില്ലി: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്ന വിഷയമാണെന്ന് നിരീക്ഷിച്ചാണ് പരാതി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് പ്രിയദർശിനിയെന്നും കമ്മീഷൻ വ്യക്തമാക്കി.

സിസിഐയുടെ തീരുമാനം സംസ്ഥാന സർക്കാരിന് ആശ്വാസമായി. യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനിയിലൂടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയാണ് അനുവദിക്കുന്നത്.

You may also like