Home Local‘കല കേവലം മത്സരമല്ല, സർഗ്ഗാത്മകതയുടെ ആവിഷ്കാരമാണ്’; അടാട്ട് ബി.വി.പി സ്കൂൾ കലോത്സവം ‘ആരോഹൻ’ തുടങ്ങി

‘കല കേവലം മത്സരമല്ല, സർഗ്ഗാത്മകതയുടെ ആവിഷ്കാരമാണ്’; അടാട്ട് ബി.വി.പി സ്കൂൾ കലോത്സവം ‘ആരോഹൻ’ തുടങ്ങി

by news_desk
0 comments

തൃശ്ശൂർ: അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവമായ ‘ആരോഹൻ’ വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കലയെന്നത് കേവലം മത്സരമോ ജയപരാജയങ്ങളോ അല്ലെന്നും, വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗ്ഗാത്മകമായ ആവിഷ്കാരമാണ് കലോത്സവങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തോൽവികളിൽ നിരാശരാകാതെയും വിജയങ്ങളിൽ അഹങ്കരിക്കാതെയും കലയെ സ്നേഹിക്കാനും ആസ്വദിക്കാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ രശ്മി മേനോൻ, പ്രിൻസിപ്പൽ മനോജ് കെ.വി, ട്രസ്റ്റിമാരായ സുഭാഷ് ചന്ദ്ര ബോസ്, അരവിന്ദാക്ഷൻ പി.വി, പി.ടി.എ പ്രസിഡൻ്റ് അനൂപ് എം എന്നിവർ സംസാരിച്ചു.

കൂടാതെ നീതു പി.എൻ, കെ.പി. ജോസ്, ശുഭ, സുഭാഷ്, ഹരീഷ് പി.വി, സുവ്യ സുനിത്, മുരളി അടാട്ട് എന്നിവരും ആശംസകൾ നേർന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ മനോഹരമായ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

You may also like