Home Top Storiesമെസിയുടെ പേരിലുള്ള തട്ടിപ്പ്; നികുതിയും പലിശയും 100% പിഴയും ചേർന്ന് 56.32 കോടി, ജിഎസ്‌ടി നോട്ടീസ് ഉടൻ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; നികുതിയും പലിശയും 100% പിഴയും ചേർന്ന് 56.32 കോടി, ജിഎസ്‌ടി നോട്ടീസ് ഉടൻ

by news_desk1
0 comments

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിൽ റിപ്പോർട്ടർ കമ്പനിക്ക് 56.32 കോടി രൂപയുടെ ബാധ്യത ചുമത്തി ജിഎസ്‌ടി വകുപ്പ്. വെട്ടിച്ച നികുതിക്ക് പുറമെ പലിശയും തുല്യ തുകയിലുള്ള പിഴയും ഉൾപ്പെടുത്തിയാണ് ആകെ തുക കണക്കാക്കിയിരിക്കുന്നത്. കമ്പനിക്ക് ഉടൻ നോട്ടീസ് നൽകാനുള്ള നടപടികളിലാണ് ജിഎസ്‌ടി വകുപ്പ്.

ജിഎസ്‌ടി വകുപ്പിന്റെ കണക്കുപ്രകാരം 25.78 കോടി രൂപയാണ് നികുതിയിനത്തിൽ അടയ്ക്കേണ്ടത്. നികുതി വെട്ടിപ്പിന് 100 ശതമാനം പിഴയായി വീണ്ടും 25.78 കോടി രൂപയും, നികുതി തുകയ്ക്ക് 18 ശതമാനം നിരക്കിൽ കണക്കാക്കിയ ഏകദേശം 4.76 കോടി രൂപ പലിശയും നൽകണം. ഇതോടെ ആകെ ബാധ്യത 56.32 കോടി രൂപയോളം വരും.

ജിഎസ്‌ടി നിയമത്തിലെ സെക്ഷൻ 74(എ) പ്രകാരമായിരിക്കും നോട്ടീസ് നൽകുക. സെപ്റ്റംബർ 21 വരെയുള്ള കാലയളവ് പരിഗണിച്ചാണ് പലിശയും പിഴയും കണക്കാക്കിയിരിക്കുന്നതെന്നാണ് ജിഎസ്‌ടി വകുപ്പിന്റെ നിലപാട്.

മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നികുതി വെട്ടിപ്പ് സംബന്ധിച്ച തുടർനടപടികൾക്ക് പിഴ ഈടാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ ശുപാർശ ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനകളും തുടരുകയാണ്. ജിഎസ്‌ടി ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്.

You may also like