2
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദസഞ്ചാരിയായ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര (52) ആണ് മരിച്ചത്. അപായ മുന്നറിയിപ്പ് അവഗണിച്ച് ഭവാനിപ്പുഴയിൽ ഇറങ്ങിയവർക്കുനേരെയാണ് കാട്ടാന പാഞ്ഞെത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബുഷാരയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയെ കാണാനുള്ള സാഹസമാണ് അപകടത്തിന് കാരണമായതെന്നും അപായ മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ പുഴയിൽനിന്ന് മാറിയില്ലെന്നും വനപാലകർ പറഞ്ഞു.
