Home Keralaമുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്; തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്; തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്

by news_desk
0 comments

കൊച്ചി: വ്യാജ വിവാഹ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. വരും തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണമെന്ന് കാട്ടി പൊലീസ് അദ്ദേഹത്തിന് ഔദ്യോഗികമായി നോട്ടീസ് നൽകി.

കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടപടികൾ നടക്കുക. കേസുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലും ഇതിന് പിന്നിലെ വസ്തുതകളിലും വ്യക്തത വരുത്തുന്നതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ തുടർന്നുള്ള നടപടികൾ നിർണായകമാകും.

You may also like