Home Top Stories‘ഷോൺ ജോർജ് ജാഗ്രത കാട്ടിയില്ല, പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി’; മാസപ്പടി ഡയറി ചോർച്ചയിൽ ബി.ജെ.പി യോഗത്തിൽ കടുത്ത അമർഷം

‘ഷോൺ ജോർജ് ജാഗ്രത കാട്ടിയില്ല, പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി’; മാസപ്പടി ഡയറി ചോർച്ചയിൽ ബി.ജെ.പി യോഗത്തിൽ കടുത്ത അമർഷം

by news_desk
0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ ഡയറി ഭാഗങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ പാർട്ടിയിൽ വലിയ അമർഷം. ഷോൺ ജോർജിന്റെ തിടുക്കപ്പെട്ടുള്ള ഇടപെടൽ പാർട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നും വിഷയത്തിൽ ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്നും ഇന്ന് ചേർന്ന ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ വിമർശനമുയർന്നു. പ്രമുഖ നേതാവ് എം. ടി. രമേശ് യോഗത്തിൽ തനിക്കുള്ള കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

പ്രതിപക്ഷവും പാർട്ടിയും സജീവമായി ഉയർത്തിക്കൊണ്ടുവന്ന മാസപ്പടി വിഷയം വഴിമാറിപ്പോകാൻ ഈ നീക്കം കാരണമായെന്ന് ബി.ജെ.പി നേതൃത്വം യോഗത്തിൽ വിലയിരുത്തി. രേഖകൾ പുറത്തുവിടുന്നതിന് മുൻപ് ഷോൺ ജോർജ് മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തണമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖറും ചൂണ്ടിക്കാട്ടി.

ഡയറി വിവാദത്തിൽ പാർട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ, മാസപ്പടി കേസിനു പിന്നിലെ യഥാർത്ഥ വിഷയം ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ ജനറൽ സെക്രട്ടറിമാർക്ക് യോഗം ചുമതല നൽകി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മേഖലാ പ്രഭാരിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

You may also like