Home Top Storiesഗവർണർക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചില്ല; ടോം ജോസഫിനെതിരെ ഇന്റലിജൻസ് മുന്നറിയിപ്പ്

ഗവർണർക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചില്ല; ടോം ജോസഫിനെതിരെ ഇന്റലിജൻസ് മുന്നറിയിപ്പ്

by news_desk1
0 comments

കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം എം. ജോസഫിനെതിരെ പൊലീസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഗവർണർ പങ്കെടുത്ത സർവകലാശാലാ പരിപാടിയിൽ ടോം ജോസഫിനെ വേദിയിൽ ഇരിക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് വിവരം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ജെയിൻ യൂണിവേഴ്‌സിറ്റിയിൽ ഗവർണറെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് മുന്നോടിയായാണ് ടോം ജോസഫിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ പരിപാടിയിൽ വേദി പങ്കിടുന്നതിൽ നിന്ന് ടോം ജോസഫിനെ ഒഴിവാക്കിയിരുന്നു. ഇതോടെ സ്വന്തം സ്ഥാപനത്തിൽ നടന്ന പരിപാടിയിൽ ഇരിപ്പിടമില്ലാതെ ടോം ജോസഫ് വിട്ടുനിന്നതായും വിവരം.

അടിപിടി, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ ടോം ജോസഫ് പ്രതിയാണെന്നാണ് പൊലീസ് രേഖകൾ ചൂണ്ടിക്കാട്ടിയുള്ള വിവരം.

You may also like