3
തിരുവനന്തപുരം: ഭാഗ്യം വീണ്ടും തേടിയെത്തിയത് കണ്ണൂരിലെ ചക്കരക്കല്ലിൽ. തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ചക്കരക്കല്ലിൽ മുത്തു ഏജൻസി വിറ്റ ടിക്കറ്റിന്. ടി.എൽ 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുത്തു ഏജൻസി ഉടമ അനീഷ് എം.വിയാണ് ടിക്കറ്റ് വിറ്റത്.
അനീഷിന് നേരത്തെയും ബമ്പർ സമ്മാനം ലഭിച്ചിരുന്നു. ക്രിസ്മസ്-പുതുവത്സര ബമ്പറിനായിരുന്നു അന്ന് സമ്മാനം ലഭിച്ചത്. ഇതോടെ രണ്ടാമത്തെ തവണയാണ് അനീഷിന്റെ ഏജൻസിയെ തേടി ബമ്പർ സമ്മാനമെത്തുന്നത്.
18 വർഷമായി ലോട്ടറി വിൽപ്പന രംഗത്ത് സജീവമാണ് അനീഷ്. നിലവിൽ ആറ് ലോട്ടറി കടകളാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ നാല് കടകൾ മൊത്തവിൽപ്പന കേന്ദ്രങ്ങളാണ്.
