Home Localമണ്ണുത്തി ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; 21കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

മണ്ണുത്തി ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; 21കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

by news_desk1
0 comments

തൃശ്ശൂർ: മണ്ണുത്തിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നടത്തറ കൊഴുക്കുള്ളി സ്വദേശി കളപ്പുരക്കൽ വീട്ടിൽ ഇതിഹാസ് (21) ആണ് മരിച്ചത്. ബൈക്കിൽ ഇതിഹാസിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു അപകടം. തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും മണ്ണുത്തി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

You may also like